June : 15 /2024
ബ്രാന്റ്ഫോർഡിൽ യാക്കോബായ സഭയുടെ പ്രഥമബലിയർപ്പണം നടന്നു:
കാനഡ: നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിൽ കീഴിൽ ഒണ്ടേരിയോ ബ്രാന്റ്ഫോർഡിൽ രൂപീകൃതമായ യാക്കോബായ സ്മൂഹത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമബലിയർപ്പണം നടക്കപ്പെട്ടു.
ബ്രാൻറ്റ്ഫോർഡ് ഉക്രയിൻ സെന്റ് ജോൺസ് കത്തോലിക്ക പള്ളിയിൽ വെച്ച് നടന്ന വി. കുർബ്ബാനക്ക് വികാരി റവ. ഫാ. എൽദോസ് കക്കാടൻ , റവ. ഫാ. കുര്യൻസ് മാത്യു എന്നിവർ നേതൃത്വം നല്കി. 80 ഓളം വിശ്വാസികൾ പങ്കെടുത്തു . വി. കുർബ്ബാനനന്തരം ഫാദേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്ക് വെച്ചു .
അടുത്ത വി. കുർബ്ബാന ജൂലൈ 20 ശനിയാഴ്ച നോർത്ത് അമേരിക്കൻ അതിഭദ്രാസന ആർച്ച് ബിഷപ്പ് അഭി. യൽദോ മാർ തിത്തോസ് മെത്രാപ്പോലീത്തയുടെ കാർമ്മീകത്വത്തിൽ നടത്തപ്പെടും .
ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. എൽദോസ് കക്കാടൻ , റവ. ഫാ. കുര്യൻസ് മാത്യു , വൈസ്പ്രസിസണ്ട് ജോബിൻ പോൾ , സെക്രട്ടറി ബേസിൽ ബേബി , ട്രഷറർ അരുൺ മാത്യു എന്നിവർ നേതൃത്വം നല്കി .
July : 20 /2024
പരിശുദ്ധനായ കുരിയാക്കോസ് സഹദായുടെ നാമത്തിൽ ബ്രാന്റ്ഫോർഡ് ഇടവക രൂപീകൃതമായി : In the name of saint Kuriakose Sahada ,the Bratford Paris was established .
കാനഡ: നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന് ഒരു പുതിയ ഇടവക കൂടി രൂപീകൃതമായി . പരി.സുറിയാനി സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ സഹദാ ആയ മൂന്നാം നൂറ്റാണ്ടിൽ പരി.സഭയ്ക്കായി ദൈവം നൽകിയ പരി.കുരിയാക്കോസ് സഹാദായുടെ മദ്ധ്യസ്ഥതയിലാണ് ഒൺറ്റേരിയോയിലെ ബ്രാന്റ്ഫോർഡിൽ പുതിയ ഇടവക രൂപീകൃതമായത് .
കോൺഗ്രിഗേഷൻ രൂപീകരണത്തിനുശേഷം ആദ്യമായി പള്ളിയിൽ എഴുന്നള്ളിവന്ന അതിഭദ്രാസനാധിപൻ ആർച്ച്ബിഷപ്പ് അഭി.യൽദോ മാർ തീത്തോസ് മെത്രാപ്പോലീത്തയാണ് വി.കുർബ്ബാനമദ്ധ്യേ പുതിയ ഇടവകയ്ക്ക് നാമധേയം നൽകിയത് .
വി.കുർബ്ബാനന്തരം അഭി.തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ , ഇടവകയുടെ ഭരണഘടന അവതരിപ്പിച്ച് പാസ്സാക്കപ്പെട്ടു .
പുതിയ ഭരണസമിതിക്ക് ഇടവകപൊതുയോഗം നിർദ്ദേശിക്കുകയും , അഭി. തിരുമേനി ആയതിന് അംഗീകാരം നല്കുകയും ചെയ്തു .
വി. കുർബ്ബാനയ്ക്ക് ശേഷം നടന്ന പ്രത്യേക സമ്മേളനത്തിൽ അഭി. തിരുമേനിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു .
ക്രമീകരണങ്ങൾക്ക് ഇടവക വികാരി റവ.ഫാ. യൽദോസ് കക്കാടൻ , ഭദ്രാസനത്തിലെ സീനിയർ വൈദീകൻ വന്ദ്യ ചട്ടത്തിൽ ഗീവർഗീസ് കോർഎപ്പിസ്കോപ്പാ , അരമന മാനേജർ റവ. ഫാ.വർഗീസ് പോൾ , വന്ദ്യ കുര്യൻസ് മാത്യു അച്ചൻ , വന്ദ്യ റെജി വർഗീസ് അച്ചൻ , ഡീക്കൻ അമൽ മത്തായി , ഭാരവാഹികളായ ജോബിൻ പോൾ , ബേസിൽ ബേബി , അരുൺ മാത്യു എന്നിവർ നേതൃത്വം നല്കി